അടിമാലി: അടിമാലി മുൻസിഫ് കോടതിയുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.ഏതാനും നാളുകൾക്ക് മുമ്പ് മുൻസിഫ് കോടതിയുടെ പ്രവർത്തനം അടിമാലിയിൽ ആരംഭിച്ചിരുന്നെങ്കിലും ഓഫീസ് കെട്ടിടത്തിന്റെ അപര്യാപ്തത നിലനിന്നിരുന്നു.ഇതിനെ തുടർന്നാണ് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.മുൻസിഫ് മജിസ്‌ട്രേറ്റ് ലതിക മോഹൻ ഉദ്ഘാടനം ചെയ്തു.ബാർ അസോസിയേഷൻ പ്രസിഡന്റ് എം .സി ജോസ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം 16.4 ലക്ഷം രൂപ ചിലവഴിച്ചാണ് 2500 ചതുരശ്രഅടി വിസ്തീർണ്ണമുള്ള കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്.