അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആഴ്ച്ച ചന്തയുടെ പ്രവർത്തനം ബുധനാഴ്ച്ച ദിവസങ്ങളിലേക്ക് മാറ്റി ക്രമീകരിച്ചതായി ഗ്രാമപഞ്ചായത്തധികൃതർ അറിയിച്ചു.എല്ലാ ആഴ്ച്ചയിലും വ്യാഴാഴ്ച്ച ദിവസമായിരുന്നു ഇതു വരെ ചന്ത നടന്നു വന്നിരുന്നത്.അടിമാലി മേഖലയിലെ പച്ചക്കറി കർഷകർക്കുൾപ്പെടെ പിന്തുണ നൽകുന്നതാണ് ഗ്രാമപഞ്ചായത്തിന് കീഴിൽ നടന്നു വരുന്ന ആഴ്ച്ച ചന്ത.പച്ചക്കറി ഉത്പന്നങ്ങൾ ഉയർന്ന വിലക്ക് വിൽക്കാമെന്നതിനൊപ്പം പൊതുവിപണിയിലേതിനേക്കാൾ കുറഞ്ഞ വിലക്ക് ആവശ്യകാർക്ക് പച്ചക്കറികൾ വാങ്ങാമെന്നതും ആഴ്ച്ച ചന്തയുടെ പ്രത്യേകതയാണ്.കർഷകർ കൃഷിയിടത്തിൽ വിളയിക്കുന്ന ഉത്പന്നങ്ങൾ നേരിട്ടെത്തിക്കുന്നതിനാൽ ചന്തയിൽ എത്തുന്ന പച്ചക്കറികൾക്കുൾപ്പെടെ ആവശ്യക്കാർ ഏറെയാണ്.