കട്ടപ്പന: കട്ടപ്പന നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. ആറ് കമ്മിറ്റികളിലേക്കും യു.ഡി.എഫ്. അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ധനകാര്യം, വികസനം, ക്ഷേമകാര്യം എന്നീ കമ്മിറ്റികളിൽ ആറ് അംഗങ്ങൾ വീതവും വിദ്യാഭ്യാസം, പൊതുമരാമത്ത്, ആരോഗ്യം എന്നീ കമ്മിറ്റികളിൽ അഞ്ച് അംഗങ്ങളുമാണുള്ളത്. ധനകാര്യ സമിതി ചെയർമാനായി ഉപാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, വികസന കാര്യ സമിതി അദ്ധ്യക്ഷയായി ജാൻസി ബേബി, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷനായി മനോജ് മുരളി, വനിതാ സംവരണമായ ആരോഗ്യകാര്യ സമിതി അദ്ധ്യക്ഷയായി ഏലിയാമ്മ കുര്യാക്കോസ്, പൊതുമരാമത്ത് സമിതി അദ്ധ്യക്ഷനായി സിബി പാറപ്പായി, വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷയായി മായാ ബിജു എന്നിവർ ചുമതലയേറ്റു. മൂന്നാർ എൽ.എ. ഡെപ്യൂട്ടി കളക്ടർ അലക്‌സ് മാത്യുവായിരുന്നു വരണാധികാരി.