കോട്ടയം:സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര വി.എച്ച്.പി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. പി. ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.ബാബു, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ട്രഷറർ പി.എൻ.വിക്രമൻ നായർ, സംഘടനാ സെക്രട്ടറി പി.എസ്.സജു, സെക്രട്ടറി അനിൽ മാനമ്പിള്ളി ,മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, താലൂക്ക് ഭാരവാഹികളായ സി. കൃഷ്ണകുമാർ, സി.വി. വിശ്വൻ, എസ്.അപ്പു, വിഷ്ണു വിജയകുമാർ, ആർ.ജയചന്ദ്രൻ, രാജേഷ് കുര്യനാട്, പി.എസ്.ശ്രീകുമാർ, എന്നിവർ പ്രസംഗിച്ചു.