കട്ടപ്പന: ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസമായി തിയറ്ററുകൾ ഇന്നു തുറക്കുേമ്പാൾ വിജയ് ചിത്രം മാസ്റ്റർ ആദ്യമായി പ്രദർശനത്തിനെത്തും. ഹൈറേഞ്ചിലെ തിയറ്ററുകൾ ആസ്വാദകരെ സ്വീകരിക്കാനായി ഒരുങ്ങിക്കഴിഞ്ഞു. അതേസമയം മുൻവർഷങ്ങളിലേതുപോലെ കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിലെ തിയറ്ററുകളിൽ തമിഴ്‌നാട് സ്വദേശികൾ കൂടുതലായി എത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. തിയറ്ററുകളിലെ അവസാന ഘട്ട ഒരുക്കങ്ങൾ ഇന്നലെ ഉച്ചയോടെ പൂർത്തീകരിച്ചു.
പ്രതിസന്ധികൾക്കിടയിൽ വിജയ് ചിത്രം പ്രദർശനത്തിനെത്തുന്നത് ആശ്വാസകരമാകുമെന്നാണ് തിയറ്ററുടമകളുടെ വിലയിരുത്തൽ.രാവിലെ ഒൻപതിന് ആരംഭിക്കുന്ന ഫാൻസ് ഷോകൾക്കും നിയന്ത്രണങ്ങളുണ്ട്. തിയറ്ററിനുള്ളിലും പുറത്തും സാനിറ്റൈസറുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഓരോ പ്രദർശനത്തിനുശേഷവും ഉൾവശം അണുനശീകരണം നടത്തുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.