ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 60-ാം നമ്പർ പെരുന്ന ശാഖാ ശിവാനന്ദപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ 116-ാമത് ഉത്സവം കലശ ഉത്സവമായി 21 മുതൽ 26 വരെ നടക്കും. ക്ഷേത്രം മേൽശാന്തി എൻ.കെ അനിരുദ്ധൻ ശാന്തി, ക്ഷേത്രം തന്ത്രി ഗോപാലൻ തന്ത്രി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുകയെന്ന് ചെയർമാൻ എസ്.സാലിച്ചൻ, കൺവീനർ അജയകുമാർ, ജോയിന്റ് കൺവീനർ അജിത് കുമാർ എന്നിവർ അറിയിച്ചു.
ഒന്നാം ഉത്സവദിനമായ 21ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് മഹാഗണപതിഹോമം, 6.15ന് ഉഷപൂജ, 9ന് ശിവപുരാണപാരായണം, 9.30ന് കലശപൂജ, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് അത്താഴപൂജ, 8ന് മംഗളപൂജ, 8.20ന് തൃപ്പുകദർശനം. രണ്ടാം ഉത്സവദിനമായ 22ന് രാവിലെ പതിവ് ക്ഷേത്രപൂജകൾ. 7.30ന് എതിർത്തുപൂജ, 9.30ന് കലശപൂജ, വൈകിട്ട് 8ന് മംഗളപൂജ, 8.20ന് തൃപ്പുകദർശനം.
മൂന്നാം ഉത്സവദിനമായ 23ന് രാവിലെ10ന് പൊങ്കാല, ദേവീനടയിൽ പൊങ്കാല അടുപ്പിൽ ചങ്ങനാശേരി നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് അഗ്നി പകരും. വൈകിട്ട് 8.30ന് തൃപ്പുകദർശനം. നാലാം ഉത്സവദിനമായ 24ന് രാവിലെ 9.30ന് കലശപൂജ, വൈകിട്ട് 8.20ന് തൃപ്പുകദർശനം. അഞ്ചാം ഉത്സവദിനമായ 25ന് രാവിലെ 9.30ന് കലശപൂജ, 8.20ന് തൃപ്പുകദർശനം. ആറാം ഉത്സവദിനമായ 26ന് രാവിലെ 11.30ന് പഞ്ചവിംശതി കലശാഭിഷേകം, 11.30ന് ഉച്ചപൂജ, 12.30ന് തിരുവാതിരപ്പുഴുക്ക് വിതരണം, വൈകിട്ട് 5ന് നടതുറപ്പ്, 8ന് മംഗളപൂജ, 8.20ന് തൃപ്പുകദർശനം.
30ന് 23-ാമത് പ്രതിഷ്ഠാവാർഷികം നടക്കും. രാവിലെ 5ന് പള്ളിയുണർത്തൽ, 6.15ന് ഉഷപൂജ, 7.30ന് എതിർത്തുപൂജ, 9ന് കലശപൂജ, 9.30ന് ശിവപുരാണപാരായണം, 11.30ന് കലശാഭിഷേകം, 1.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് വിശേഷാൽ ദീപാരാധന, 7.30ന് അത്താഴപൂജ, തുടർന്ന് മംഗളപൂജ.