ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 വാർഷിക പദ്ധതിയുടെ ഭാഗമായിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് ഓട്ടോറിക്ഷാ വാങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിൽ മൂന്ന് വീലർ ഡ്രൈവിംഗ് ലൈസൻസ് ഉള്ള പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഡ്രൈവിംഗ് ലൈസൻസ് കോപ്പി സഹിതം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 18ന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി അറിയിച്ചു.