കൊല്ലാട് : കൊല്ലാട് സർവീസ് സഹകരണ ബാങ്കിന്റെ സഹകാരികളുടെ മക്കളിൽ 2019-20 വർഷത്തെ എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ നിന്ന് ബാങ്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി / പട്ടികവർഗ വിഭാഗത്തിനായി പ്രത്യേക അവാർഡുണ്ട്. ബാങ്കിൽ നിന്ന് ലഭിക്കുന്ന നിർദ്ദിഷ്ട ഫോറത്തിൽ മാർക്ക് ലിസ്റ്റിന്റെ കോപ്പി,​ ഫോട്ടോ എന്നിവ സഹിതം അപേക്ഷകൾ 25 ന് വൈകിട്ട് 5 ന് മുമ്പ് ബാങ്കിന്റെ ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ നൽകണം..