ചങ്ങനാശേരി : ചങ്ങനാശേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. തൃക്കൊടിത്താനം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത് നിർവഹിച്ചു. മാടപ്പള്ളി ബ്ലോക്ക് മെമ്പർ ടി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സി.ടി. ശ്രീലത, ഹെഡ്മിസ്ട്രസ് ഉഷാ എലിസബത്ത്, ട്രെയിനർ പി.ജി.മനോജ് എന്നിവർ പങ്കെടുത്തു. ബിനു എബ്രഹാം ക്ലാസ് നയിച്ചു.