അടിമാലി: കാറ്റാടിപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിലെത്തുന്നവർക്ക് ശല്യവുമായി ഒരു സംഘം യുവാക്കൾ. മദ്യത്തിനും മയക്ക്മരുന്നിനും അടിപ്പെട്ട യുവാക്കളെക്കൊണ്ട് കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ നാട്ടുകാർ പൊറുതിമുട്ടി. ഇപ്പോൾ വിനോദസഞ്ചാരികളുടെ നേരെയാണ് ഇവരുടെ പരാക്രമം. കാറ്റാടിപ്പാറയിൽ എത്തുന്ന സഞ്ചാരികളെ ഇവർ കയ്യേറ്റം ചെയ്യുന്നത് പതിവ് സംഭവമായിരിക്കുകയാണ് . സീസൺ ആയതോടെ നിരവധി വിനോദ സഞ്ചാരികളാണ് കാറ്റാടിപ്പാറയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഇവിടേക്ക് എത്തുന്നത് . കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കാറ്റാടിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയ അമ്മയും അച്ഛനും മക്കളും ഉൾപ്പെട്ട ഒരു കുടുംബത്തെ യുവാക്കൾ കയ്യേറ്റം ചെയ്തിരുന്നു .പിന്നീട് രാഷ്രിയ പാർട്ടിക്കാർ ചേർന്ന് സംഭവം ഒത്തു തീർക്കുകയായിരുന്നു . ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട പൊലീസും എക്‌സൈസും മൗനം പാലിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു .കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഉപയോഗിച്ചാണ് ഇത്തരത്തിൽ യുവാക്കൾ പ്രദേശത്തെ സമാധാനാന്തരീഷം തകർക്കുന്നത് .
.