കോട്ടയം: സംയുക്തകർഷക സമിതി നഗരത്തിൽ സംഘടിപ്പിച്ച ട്രാക്ടർ റാലി സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണന് പാതക കൈമാറി ഉദ്ഘാടനം ചെയ്തു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.ബിനു, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് സി.എൻ.സത്യനേശൻ, കിസാൻസഭ ജില്ലാ പ്രസിഡന്റ് അഡ്വ.വി.ജി. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.