കട്ടപ്പന: നഗരസഭ പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരിശോധനയും ബോധവത്കരണവും ശക്തമാക്കി ആരോഗ്യ വിഭാഗം. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയും കർശനമാക്കി. സ്‌കൂളുകളിൽ പരിശോധന നടത്തി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിർദേശങ്ങളും നൽകി. ഇന്നലെ മുതൽ പ്രദർശനമാരംഭിച്ച മുഴുവൻ തിയറ്ററുകളിലും പരിശോധന നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജുവാൻ ഡിമേരി, വിനേഷ് ജേക്കബ്, ജീവനക്കാരായ ബിജുമോൻ മാത്യു, വിപിൻ തോമസ് എന്നിവർ നേതൃത്വം നൽകി.