കട്ടപ്പന: ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയിലേക്ക് യോഗ്യത നേടിയവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 19 മുതൽ 23 വരെ രാവിലെ ആറ് മുതൽ മേരികുളം സെന്റ് മേരീസ് എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി എത്തണം. പരീക്ഷയിൽ പങ്കെടുക്കാൻ 24 മണിക്കൂറിനകമുള്ള കൊവിഡ് പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.