കോട്ടയം: പി.സി ജോർജിനെ യു.ഡി.എഫിൽ എടുക്കരുതെന്നും സ്ഥിരം തലവേദനയാകുമെന്നും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം എം.ജി.ശശിധരൻ പറഞ്ഞു. വിടുവായിത്തരം പറഞ്ഞു നടക്കുന്ന ജോർജിനെ മുന്നണിയിലെടുത്താൽ അത് ദോഷം ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു.