പാലാ: മോദി സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അതിജീവനത്തിനായി ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണയർപ്പിച്ച് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം പാലായിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ്ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.
തോമസ് ഉഴുന്നാലിൽ,സന്തോഷ് കാവുകാട്ട്,ജോസ് ഇടേട്ട്,സാജു അലക്‌സ്,മത്തച്ചൻ പുതിയിടത്തുചാലിൽ,തങ്കച്ചൻ മണ്ണുശേരിൽ,ജോർജ്ജ് വലിയപറമ്പിൽ,ബാബു മുകാലാ,ജോഷി വട്ടക്കുന്നേൽ,തോമാച്ചൻ പാലക്കുടി,മെൽബിൻ പറമുണ്ട,ജോമോൻ ശാസ്താംപടവിൽ,ഗസ്സി ഇടക്കര തുടങ്ങിയവർ പ്രസംഗിച്ചു.