പരിയാരം: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിലെ 63-ാം നമ്പർ പരിയാരം എറികാട് ശാഖയിൽ 93-മത് വാർഷിക മഹോത്സവവും പ്രതിമാ പ്രതിഷ്ഠയുടെ 49-ാമത് വാർഷികവും 16 മുതൽ 20 വരെ നടക്കുമെന്ന് പ്രസിഡന്റ് ഇ.കെ പ്രകാശൻ, സെക്രട്ടറി പി.കെ ദിവാകരൻ, വൈസ് പ്രസിഡന്റ് പി.കെ മനോജ്, യൂണിയൻ കമ്മറ്റി അംഗം പി.കെ പ്രദീപ് എന്നിവർ അറിയിച്ചു. ഒന്നാം ഉത്സവദിനമായ 16ന് രാവിലെ 4ന് പള്ളിയുണർത്തൽ, 4.10ന് നടതുറക്കൽ, 4.30ന് മഹാശാന്തിഹോമം, 5ന് പ്രഭാതപൂജ, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8.30ന് ചതയദിന വിശേഷാൽ പ്രാർത്ഥന, 11നും 11.45നും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി പ്രദീപ് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, വൈകുന്നേരം 4.30ന് നടതുറക്കൽ, 5ന് സർവൈശ്വര്യപൂജ, 6.30ന് ദീപാലങ്കാരപൂജ, 7ന് സേവവിളക്ക്, 8ന് നടയടപ്പ്.
രണ്ടാം ഉത്സവ ദിനമായ 17ന് രാവിലെ പതിവ് ക്ഷേത്രപൂജകൾ, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകുന്നേരം 7ന് ഗുരുദേവ കൃതികൾ പാരായണം. മൂന്നാം ഉത്സവദിനമായ 18ന് രാവിലെ 9ന് മൃതുഞ്ജയഹോമം, വൈകുന്നേരം 5ന് ഗുരുദേവ സഹസ്രനാമാർച്ചന, 8ന് നടയടപ്പ്. നാലാം ഉത്സവദിനമായ 19ന് രാവിലെ 6ന് അഷ്ട്ദ്രവ്യമഹാഗണപതിഹോമം, വൈകുന്നേരം 6ന് ദീപാലങ്കാരപൂജ, 6.30ന് ഭഗവതിസേവ, ലളിതസഹസ്രനാമാർച്ചന. അഞ്ചാം ഉത്സവദിനമായ 20ന് രാവിലെ 5ന് പ്രഭാതപൂജ, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് മൂലമന്ത്രജപം, 12ന് ഉച്ചപൂജ, വൈകുന്നേരം 6ന് ദീപാലങ്കാരപൂജ, തുടർന്ന് കൊടിയിറക്ക്, വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, മംഗളാരതി, പ്രസാദവിതരണം.