kobsukumaran

കോരുത്തോട് : പവ്വത്തുവടക്കേതിൽ പി.കെ.സുകുമാരൻ (72) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കോരുത്തോട് ശാഖാ കമ്മിറ്റി അംഗം,​ കോരുത്തോട് സർവീസ് സഹകരണസംഘം ഡയറക്ടർ ബോർഡംഗം, വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ്, സി.കെ.എം.എച്ച്.എസ്.എസ്,​ കോരുത്തോട് ജി.എം.എച്ച് എസ്. പാറത്തോട് സ്‌കൂൾ മാനേജിംഗ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ : വിജയമ്മ പട്ടിമറ്റം തെക്കേപറമ്പിൽ കുടുംബാഗം. മക്കൾ: തുഷാര, ഉഷസ് (യു.കെ). മരുമക്കൾ: ഷിനോ (ലബ്ബക്കട), ബിനു (പൊൻകുന്നം). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.