കോട്ടയം: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തിയായി. എൽ.ഡി.എഫിനും യു.ഡി.എഫിനും രണ്ട് വീതവും ബി.ജെ.പിക്ക് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിയുമാണ് ലഭിച്ചത്. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് 19 ന് നടക്കും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ബി.ജെ.പി നേടിയത്. നാലംഗങ്ങൾ ബി.ജെ.പിക്കും മൂന്നംഗങ്ങൾ എൽ.ഡി.എഫിനും ഒരംഗം യു.ഡി.എഫിനുമാണുണ്ടായിരുന്നത്. മൂന്ന് പേരും മത്സരിച്ചതോടെ ബി.ജെ.പി ജയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ബി.ജെ.പിയ്ക്ക് ലഭിച്ചത് യു.ഡി.എഫ് ധാരണയിലാണെന്ന് എൽ.ഡി.എഫിലെ അഡ്വ.ഷീജ അനിൽ ആരോപിച്ചു.