കട്ടപ്പന: കനത്തമഴയിൽ ഇരട്ടയാർ നത്തുകല്ല് ചക്കാലയ്ക്കൽ വർഗീസ് സ്‌കറിയയുടെ വീടിന്റെ മേൽക്കൂര തകർന്നു. ഓട് മേഞ്ഞ വീടിന്റെ തടിയിൽ തീർത്ത മേൽക്കൂര ചൊവ്വാഴ്ച രാത്രിയാണ് തകർന്നത്. ഈസമയം സ്‌കറിയയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. മേൽക്കൂരയുടെ മദ്ധ്യഭാഗത്തെ തടി ഉരുപ്പടികൾ ഭൂരിഭാഗവും നിലംപതിച്ചു. ബാക്കി ഭാഗം ഏതുനിമിഷവും നിലംപൊത്താറായ നിലയിലാണ്. കൂടാതെ വീടിന്റെ സംരക്ഷണ ഭിത്തിയും വിണ്ടുകീറി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.