കുമ്പനാട് : പ്രഥമ ഇന്ത്യൻ മലയാളി ബ്രദറൺ സഭാ സ്ഥാപകനും അമേരിക്കയിലെ ബ്രദറൺ മുഖ്യ ഉപദേഷ്ടാവുമായ കോയിപ്രം മട്ടയ്ക്കൽ എം.എസ്. മാത്യു (83) ന്യൂയോർക്കിൽ നിര്യാതനായി. ഇന്ത്യൻ ബ്രദറൺ ഫെലോഷിപ്പിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. ഭാര്യ : പാണ്ടനാട് മണക്കണ്ടത്തിൽ മറിയാമ്മ(ലില്ലിക്കുട്ടി). മക്കൾ : ജിജി, ഷേർളി. മരുമക്കൾ : ഷിഫി, ഷാലൻ (എല്ലാവരും അമേരിക്ക). സംസ്‌കാരം ശനിയാഴ്ച 12 ന് വൈറ്റ് പ്ലെയിൻസ് ബൈബിൾ ചാപ്പൽ ബ്രദറൺ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം.