inauguretion

അടിമാലി: അടിമാലി മച്ചിപ്ലാവിലെ ലൈഫ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഭാഗമായി പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എസ് രാജേന്ദ്രൻ എം. എൽ. എ നിർവ്വഹിച്ചു.പാർപ്പിട സമുച്ചയവുമായി ബന്ധപ്പെട്ട് ശുചിമുറി മാലിന്യ സംസ്‌ക്കരണമുൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പഞ്ചായത്തുമായി സഹകരിച്ച് തുടർപ്രവർത്തനങ്ങൾ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.പാർപ്പിട സമുച്ചയത്തിൽ കൃത്യമായി ശുദ്ധജലമെത്തിക്കാൻ ലക്ഷ്യമിട്ട് എംഎൽഎ ഫണ്ടായ 13 ലക്ഷം രൂപാ ചിലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്.ഈസ്റ്റേൺ ഗ്രൂപ്പ് പദ്ധതിക്കാവശ്യമായ സ്ഥലം വിട്ടുനൽകി. പദ്ധതിയുടെ ഭാഗമായി കിണർ താഴ്ത്തി ഇവിടെ നിന്നും വെള്ളം പാർപ്പിട സമുച്ചയത്തിൽ എത്തിക്കും.പാർപ്പിട സമുച്ചയത്തിലെ പുതിയ ഗുണഭോക്താക്കൾക്കുള്ള താക്കോലുകളും എംഎൽഎ ചടങ്ങിൽ കെമാറി.നിലവിൽ 140ഓളം കുടുംബങ്ങളാണ് താമസിച്ച് വരുന്നത്.ഇരുപത്തഞ്ച് കുടുംബങ്ങൾക്കു കൂടി പുതിയതായി താക്കോലുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അദ്ധ്യക്ഷത വഹിച്ചുഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ .എൻ .സഹജൻ,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.