പാലാ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ താലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തി. കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റും മുൻസിപ്പൽ പ്രതിപക്ഷ നേതാവുമായ പ്രൊഫ. സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എ മത്തായി അദ്ധ്യക്ഷത വഹിച്ചു. സണ്ണി മൈക്കിൾ, ജോസഫ് അഗസ്റ്റിൻ, ജയമോഹൻ റ്റി.വി., ദേവസ്യാ എ.ജെ., ജോയി അഗസ്റ്റിയൻ, ശ്രീകുമാർ ബി., റ്റോമി, തോമസ് അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.