മുണ്ടക്കയം: കാർഷികമേഖലയിലെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ അടിയന്തിര പായ്‌ക്കേജുകൾ പ്രഖ്യാപിക്കണമെന്നും വിവാദ ബില്ലുകൾ ഉടൻ പിൻവലിക്കണമെന്നും കേരളാ കോൺഗ്രസ് (എം)ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. പൂഞ്ഞാർ നിയോജകമണ്ഡത്തിലെ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മത്സരിച്ചവർക്കും, ജയിച്ചവർക്കും നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകം മണ്ഡലംപ്രസിഡന്റ് അഡ്വ:സാജൻ കുന്നത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു,സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ്കുട്ടി അഗസ്തി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, തോമസ്‌കുട്ടി മുതുപുന്നക്കൽ, സിറിയക് ചാഴികാടൻ, തോമസ് കട്ടക്കൽ, ഡയസ് കോക്കാട്ട്,സോജൻ ആലക്കുളം,പി.ടി തോമസ് പുളിക്കൽ, ചാർലി കോശി,കേരളാ യൂത്ത് ഫ്രണ്ട് (എം)നിയോജകമണ്ഡലം പ്രസിഡന്റ് ജാൻസ് വയലിക്കുന്നേൽ, കെ.എസ്. സി (എം)നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളി,വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോളി ഡൊമിനിക്, അജി വെട്ടുകല്ലാംകുഴി, കെ.പി സുജീലൻ, മോളി ദേവസ്യ, തോമസ് മാണി,അനിയാച്ചൻ മൈലപ്ര, പി സി. സൈമൺ, തങ്കച്ചൻ കാരക്കാട്ട്, റോയി വിളക്കുന്നേൽ, തോമസ് മാണി, അജേഷ് കുമാർ,ചാക്കോ തുണിയംപ്രായിൽ, തങ്കച്ചൻ പറയരുപറമ്പിൽ ഔസേപ്പച്ചൻ വരവുകാല, സദാനന്ദൻ,സാബു കലാപറമ്പിൽ, സണ്ണി വെട്ടുകല്ലേൽ,സിഞ്ചു എന്നിവർ പ്രസംഗിച്ചു.