കോട്ടയം: സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷനെ (എസ്.എം.ഇ) തകർക്കുന്ന നീക്കങ്ങളിൽനിന്ന് ആരോഗ്യ സർവകലാശാല പിൻമാറണമെന്ന് സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എസ്.എം.ഇയിലെ ചില കോഴ്‌സുകളുടെ സീറ്റ് വെട്ടിക്കുറക്കുകയും ചിലതിന്റെ അംഗീകാരം റദ്ദാക്കുകയും ചെയ്തു. കേരളത്തിലെ പാരാമെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ ആദ്യ സ്വശ്രയ സ്ഥാപനമായ സുഗമമായ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ് സർവകാശാലയെന്നും ജനറൽ സെക്രട്ടറി ഡോ. എ.അബ്ദുൾ വഹാബ്
പറഞ്ഞു.