വൈക്കം : കയർ തൊഴിലാളി ക്ഷേമിനിധി ബോർഡിൽ നിന്ന് എസ്.ബി.ഐ അക്കൗണ്ട് മുഖേന പെൻഷൻ കൈപ്പറ്റി വന്നിരുന്ന 4800 ഓളം കയർ തൊഴിലാളി പെൻഷൻകാരുടെ ഡിസംബറിൽ വിതരണം ചെയ്ത പെൻഷൻ തുക ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാൽ ബോർഡിന് തിരികെ ലഭിച്ചു. ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാരിൽ മുൻ മാസങ്ങളിലെ പെൻഷൻ തുക ലഭിക്കാത്തവർ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ബന്ധപ്പെട്ട ക്ഷേമനിധി ഓഫീസുകളിൽ വിവരം അറിയിക്കണം. ബാങ്ക് അക്കൗണ്ടുകളിലെ ന്യൂനത പരിഹരിച്ചാൽ മാത്രമേ തിരികെ വന്ന മുൻമാസത്തെ പെൻഷൻ തുകയും ബാങ്ക് അക്കൗണ്ടുകളിലെ പെൻഷൻ തുകയും ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭിക്കുകയുള്ളൂ എന്ന് ചീഫ് എക്‌സിക്യൂട്ട് ഓഫീസർ അറിയിച്ചു. എസ്.ബി.ഐ യുടെ സീറോ ബാലൻസ്, ജനപ്രിയ അക്കൗണ്ടുകളിലെ അനുവദനീയമായ വാർഷിക പരിധിയിലധികം നീക്കിയിരിപ്പും ട്രാൻസാക്ഷനും നടന്നിട്ടുള്ള അക്കൗണ്ടുകളിലാണ് ഇപ്രകാരം പെൻഷൻ തുക മടങ്ങി വന്നിട്ടുള്ളത്.