ചങ്ങനാശേരി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചങ്ങനാശേരി താലൂക്ക് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സെബിൻ ജോൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഡോ.ബാബു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ പി.ജെ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്തുക്കുട്ടി പ്ലാത്താനം, ബേബി ഡാനിയേൽ, പി.ടി തോമസ്, കെ.ദേവകുമാർ, കെ.എം ജോബ്, പി.പി സേവ്യർ എന്നിവർ പങ്കെടുത്തു.