കോട്ടയം: കെ.എസ്.എസ്.പി.എ നടത്തിയ കളക്ടറേറ്റ് ധർണ കെ.പി.സി.സി. ജനറൽ സെകട്ടറി അഡ്വ. ടോമികല്ലാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്.സലിം അദ്ധ്യക്ഷനായിരുന്നു. വൈക്കത്ത് കെ.എസ്. എസ്.പി.എ.സെട്ട്രേറിയറ്റ് അംഗം ബി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പളളി താലൂക്ക് ഓഫീസ് ധർണ ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശശീന്ദ്ര ബാബു അദ്ധ്യക്ഷനായിരുന്നു.