കോട്ടയം : അഫിലിയേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എം.ജി സർവകലാശാല സ്വാശ്രയ കോളേജ് അധികൃതരെ വട്ടം ചുറ്റിക്കുന്നു. 2010 മുതൽ അഫിലിയേഷൻ ഫീസ് അടച്ചതിന്റെ രേഖകൾ സർവകലാശാല ആവശ്യപ്പെട്ടിരുന്നു. മതിയായ രേഖകകൾ ഒരു വർഷം മുമ്പ് സമർപ്പിച്ചിട്ടും അഫിലിയേഷൻ ഓർഡർ മാത്രം സർവകലാശാല നൽകിയില്ല. ഓഡിറ്റിംഗ് നടക്കുന്നതിനിടയിൽ എന്തെങ്കിലും ഫീസ് അടയ്ക്കാനുണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അടക്കാമെന്ന സത്യവാങ്ങ് മൂലം ഇന്നു തന്നെ നൽകണമെന്ന മെയിൽ കോളേജ് അധികൃതർക്ക് ഇന്നലെ ലഭിച്ചു. നൂറ് രൂപയുടെ സ്റ്റാമ്പു പേപ്പറിലാണ് സത്യവാങ്ങ് മൂലം നൽകേണ്ടത് . 1000 രൂപയിൽ താഴെ സ്റ്റാമ്പു പേപ്പറേ ഇല്ല. 23നേ നൂറു രൂപയുടെ സ്റ്റാമ്പ് പേപ്പർ ലഭ്യമാകൂ. നൂറു രൂപയുടെ തന്നെ വേണമെന്നാണ് സർവകലാശാലാ നിബന്ധന ഇതിന് ഒരാഴ്ച സാവകാശം വേണമെന്ന കോളേജ് അധികൃതരുടെ അഭ്യർത്ഥന സർവകലാശാല അംഗീകരിച്ചിട്ടുമില്ല. സത്യവാങ്ങ്മൂലം ഇന്നു കിട്ടുന്നില്ലെങ്കിൽ പിന്നെ സ്വീകരിക്കില്ലെന്നാണ് എം.ജി അധികൃതർ സ്വാശ്രയ കോളേജുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.