കോട്ടയം : ഹിന്ദുമതത്തെ ഇകഴ്ത്തിയും, മുസ്ലിം സമൂഹത്തെ പുകഴ്ത്തിയും മന്ത്രി ജി.സുധാകരൻ നടത്തിയ പ്രസ്താവന മതനിന്ദയും, മത സ്പർദ്ധയും വളർത്തുന്നതാണെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഈ.എസ്. ബിജു ആരോപിച്ചു. ഹിന്ദുസമൂഹത്തെ അപമാനിക്കാനാണ് മന്ത്രി ശ്രമിച്ചത്. വിഷയത്തിൽ പിണറായി വിജയനും സർക്കാരും നിലപാട് വ്യക്തമാക്കണമെന്നും ഈ.എസ് ബിജു ആവശ്യപ്പെട്ടു.