ഏഴാച്ചേരി : രാമപുരം പഞ്ചായത്തിലെ ജി.വി വാർഡിൽ നടപ്പാക്കുന്ന 'പാചകവാതകം വീട്ടുമുറ്റത്ത് 'പദ്ധതിയുടെ ഉദ്ഘാടനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിർവഹിച്ചു. ഏഴാച്ചേരി പാലത്തുങ്കൽ, പള്ളത്ത് ഓന്തുംകുന്ന്‌മേഖലകളിലെ നൂറോളം കുടുംബങ്ങളുടെ വീടുകളിൽനേരിട്ട് പാചകവാതകം എത്തിക്കുന്ന പദ്ധതിയാണിത്.
ഉദ്ഘാടന സമ്മേളനത്തിൽ ഏഴാച്ചേരി പൗരസമിതി പ്രസിഡന്റ് ബിനോയി ജോസഫ് പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.കെ.ശാന്താറാം, ഷാജി വെള്ളച്ചാലിൽ, ഡെന്നി എടക്കര,ജോയി ചെട്ടിയാ കുന്നേൽ, ബിജു വള്ളിക്കാട്ടിൽ, രാജപ്പൻ നിരപ്പേൽ, തങ്കച്ചൻ വള്ളിക്കുന്നേൽ, ജോസുകുട്ടി ചെട്ടിയാ കുന്നേൽ, ശ്രീജ സുനിൽ, സന്തോഷ് കിഴക്കേക്കര, സനൽകുമാർ ചീങ്കല്ലേൽ, രാജേഷ് മണിയൻ, രാജു കിഴക്കേക്കര തുടങ്ങിയവർ സംസാരിച്ചു. എല്ലാ വ്യാഴാഴ്ചയും പാലത്തുങ്കൽ, പള്ളത്ത്, ഓന്തുംകുന്ന് മേഖലകളിലുള്ളവർക്ക് പാചകവാതകം വീട്ടുമുറ്റത്ത് എത്തിച്ചുകൊടുക്കും.