പാലാ : നാല്പതോളം തടവുകാർ വസിക്കുന്ന പാലാ സബ്ജയിൽ അങ്കണം വൈവിദ്ധ്യമാർന്ന പച്ചക്കറിത്തൈകളാൽ കൃഷിഭൂമിയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ അത്യുൽപ്പാദനശേഷിയുള്ള പച്ചക്കറിത്തൈകൾ ഗ്രോബാഗുകളിലാക്കിയുള്ള കൃഷിയ്ക്കാണ് തുടക്കമായത്. ജയിൽ അധികാരികൾക്കൊപ്പം തടവുകാരും കാർഷികപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന വിധമാണ് പരിപാടി നടപ്പിലാക്കുന്നതെന്ന് പി.എസ്.ഡബ്ലു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ പറഞ്ഞു. ജയിലിലേക്ക് ആവശ്യമായ ഗ്രോബാഗുകളുടെ വിതരണോദ്ഘാടനം ഫാ.തോമസ് കിഴക്കേൽ നിർവഹിച്ചു. സബ്ജയിൽ സൂപ്രണ്ട് റ്റി.ജെ. പ്രവീഷ്, ഡപ്യൂട്ടി പ്രിസൺ ഓഫീസർ രതീഷ് വി. നായർ, പി.എസ്. ഡബ്ലു. എസ്. പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ, ആലീസ്‌ജോർജ്ജ്, ജസ്റ്റിൻ മണ്ണയ്ക്കനാട് തുടങ്ങിയവർ പങ്കെടുത്തു.