പാലാ : ജനമൈത്രി പൊലീസിന്റെ കൈത്താങ്ങിൽ ഇടമറ്റം കുളത്തുങ്കൽ അതുല്യമോൾക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഇന്ന് സംസ്ഥാന നോഡൽ ഓഫീസർ എ.ഡി.ജി.പി എസ്.ശ്രീജീത്ത് നിർവഹിക്കുമെന്ന് പാലാ ഡിവൈ.എസ്.പി സാജു വർഗ്ഗീസ് അറിയിച്ചു. കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പൊലീസ് ചീഫ് ജി.ജയദേവ് അദ്ധ്യക്ഷത വഹിക്കും. അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ.എ. നസീം, നാർക്കോട്ടിക്ക്‌സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള, ജോർജ്ജ് സി. കാപ്പൻ, ചേർത്തല ഡിവൈ.എസ്.പി പി.കെ.സുഭാഷ്, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, ഭവനനിർമ്മാണ സമിതി കൺവീനർ ഷിബു തെക്കേമറ്റം തുടങ്ങിയവർ പ്രസംഗിക്കും. ഇതോടൊപ്പം മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി പാലാ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന വിശ്വാസത്തിന്റെ മണിനാദം എന്ന അലാറം പദ്ധതിയുടെ ഉദ്ഘാടനവും നടക്കും.