ചങ്ങനാശേരി : റബർവില 200 രൂപയും നെല്ലിന്റെ താങ്ങുവില 30 രൂപയുമാക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച മുഴുവൻ ജനപ്രതിനിധികൾക്കും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും, ആക്ഷേപിച്ചവർക്കെതിരെയുള്ള മറുപടിയാണ് തദ്ദേശതിരഞ്ഞെടുപ്പിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമതി അംഗം ജോബ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. ിയവർ പങ്കെടുത്തു.