പാലാ : ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ 10.30 ന് ഉത്സവബലി, വൈകിട്ട് 7.30 ന് ശ്രീഭൂതബലി, 8-ന് വിളക്കിനെഴുന്നള്ളത്ത്, 16 ന് വൈകിട്ട് 6.45 ന് ഭഗവതി നടയിൽ വിശേഷാൽ ദീപാരാധന. 17 ന് രാവിലെ 10.30 ന് ഉത്സവബലി, 18 ന് വൈകിട്ട് 4 ന് കീഴമ്പാറ മൂർത്തട്ടക്കാവിലേക്ക് എഴുന്നള്ളത്ത്, വൈകിട്ട് 5.30 ന് മൂർത്തട്ടക്കാവിൽ ഇറക്കിപ്പൂജ. 19 ന് വൈകിട്ട് 5 ന് ഇടമറ്റം പങ്കപ്പാട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 6.15 ന് കൂടിപ്പൂജ, 8 ന് എഴുന്നള്ളത്ത്, തിരിച്ചുവരവും എഴുന്നേൽപ്പും. 20 ന് രാത്രി 8 ന് വലിയവിളക്ക്, 21 നാണ് ആറാട്ട്. ഇത്തവണ ഇടമറ്റം 363-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ചുമതലയിലാണ് ആറാട്ടുത്സവം. 21 ന് വൈകിട്ട് -ന് കൊടിയിറക്കും ആറാട്ട് എഴുന്നള്ളത്തും. 4.30 ന് പഞ്ചവാദ്യം, രാത്രി 8 ന് ആറാട്ട് തിരിച്ചുവരവും എതിരേൽപ്പും. 9.30 ന് കൊടിമരച്ചുവട്ടിൽ പറവയ്പ്പും വലിയകാണിക്കയും. 10.30 ന് ഉച്ചപ്പൂജ, 11 ന് ശ്രീഭൂതബലി, ദീപാരാധന, അത്താഴപൂജ. കൊവിഡിന്റെ പശ്ചാത്തലത്തിൽ നാലുകരകളിലേക്കുമുള്ള ഊരുവലത്ത് എഴുന്നള്ളത്ത് ഈ വർഷം ഉണ്ടായിരിക്കുന്നതല്ലെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.