ഞീഴൂർ: ഞീഴൂർ പബ്‌ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി അനുസ്മരണം 17 ന് ഉച്ചകഴിഞ്ഞ് 3 ന് നടക്കുമെന്ന് സെക്രട്ടറി എം.ആർ.ഷാജി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സുഷമ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ എൻ.ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് ഞീഴൂർ ദേവരാജൻ, വി.പി.ശ്രീധരൻ, കെ.പി.ദേവദാസ്, ഗിരിജൻ ആചാരി തുടങ്ങിയവർ പ്രസംഗിക്കും.