ചിറക്കടവ് : ഗ്രാമദീപം വായനശാലയിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എസ്.രാജൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ടി.എൻ.ഗീരീഷ്‌കുമാർ, മിനി സേതുനാഥ്, ബി.രവീന്ദ്രൻനായർ, കെ.ജി.രാജേഷ്, ആന്റണി മാർട്ടിൻ ജോസഫ്, എം.ജി.വിനോദ് എന്നിവരെ അനുമോദിച്ചു. പി.എൻ.സോജൻ, ആർ.മുരളീധരൻ നായർ, വി.ജി.നാരായണപിള്ള, ടി.പി.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു. ഉപന്യാസരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അഭിരാമി സോമദാസ്, ഗായത്രി ശ്രീലാൽ എന്നിവർക്ക് സമ്മാനങ്ങൾ നൽകി.