പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഓഫീസർ ടി.എസ്.ഷിഹാബുദീൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, വാർഡംഗം ശ്രീലത സന്തോഷ്, ലിബീഷ് മാത്യു എന്നിവർ പ്രസംഗിച്ചു.