മണർകാട്: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക് വേണ്ടി നടപ്പിലാക്കുന്ന കാലിത്തീറ്റ സബ്‌സിഡി പദ്ധതിയുടെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്ക് കാലിത്തീറ്റ വിതരണവും അരീപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം ഉദ്ഘാടനം ചെയ്തു. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി സീനിയർ ക്ഷീരവികസന ഓഫീസർ വിജി വിശ്വനാഥ് പദ്ധതി വിശദീകരണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബിജു തോമസ്, പ്രേമ ബിജു, മണർകാട് പഞ്ചായത്ത് മെമ്പർ പൊന്നമ്മ രവി എന്നിവർ പങ്കെടുത്തു.