കോട്ടയം : വിവിധ വിഭാഗം കരാർ - ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനമെടുക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി ബി ബിനു ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ തൊഴിലാളികൾ നടത്തുന്ന മഹാധർണയുടെ ആദ്യ ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണൻ, ആർ.സുശീലൻ, ബി.രാമചന്ദ്രൻ, കെ.ഐ.കൂഞ്ഞച്ചൻ, എം.ഡി.ബാബുരാജ്, ബിനു ബോസ്, സാലിച്ചൻ, ടി സി ബിനോയി തുടങ്ങിയവർ സംസാരിച്ചു.