ചങ്ങനാശേരി : ആനന്ദാശ്രമം ഗുരുദേവക്ഷേത്രത്തിലെ 91-ാമത് മകരച്ചതയ മഹോത്സവം 16, 17 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് ശാഖാ പ്രസിഡന്റ് ടി.ഡി.രമേശൻ തടത്തിൽ, വൈസ് പ്രസിഡന്റ് ടി. എസ്.സജിത് റോയി തടത്തിൽ, ശാഖാ സെക്രട്ടറി ഇൻ-ചാർജ് ആർ.സന്തോഷ് രവിസദനം എന്നിവർ അറിയിച്ചു.
ഇന്ന് വൈകിട്ട് 5 ന് നടതുറക്കൽ, 5.30ന് കൊടിക്കയർ സമർപ്പണം, 6ന് കൊടിക്കൂറ സമർപ്പണം, 6.30ന് വിശേഷാൽ ദീപാരാധന, 6.45ന് ദിവ്യശ്രീ മാമ്പലം വിദ്യാനന്ദസ്വാമി സ്മൃതിമണ്ഡപത്തിൽ വിശേഷാൽ പൂജ, തുടർന്ന് പ്രാസാദശുദ്ധി, അത്താഴപൂജ. 16 ന് രാവിലെ 6 ന് ഗണപതിഹോമം, 6.30 ന് ഉഷപൂജ, 7.30ന് കലശപൂജ, തുടർന്ന് മാഞ്ഞൂർ വിനോദ് തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി ജിബിലേഷ് ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 11.15ന് വിശേഷാൽ ഗുരുപൂജയ്ക്കുള്ള നിവേദ്യദ്രവ്യ സമർപ്പണം, കൊച്ചുവീട്ടിൽ ഭവനത്തിൽ നിന്ന് ക്ഷേത്രനടയിൽ സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് ചതയപൂജ, 12.30ന് ഉച്ചപൂജ, വൈകിട്ട് 5ന് നടതുറക്കൽ, 6.30ന് വിശേഷാൽ ദീപാരാധന, 6.45ന് സത്യവ്രതസ്വാമികളുടെ സമാധി മണ്ഡപത്തിൽ വിശേഷാൽ പൂജ. 7ന് ഭഗവതിസേവ, 7.30ന് അത്താഴപൂജ, തുടർന്ന് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം. 17 ന് രാവിലെ 6ന് ഗണപതിഹോമം, 7.30 ന് ശാന്തിഹോമം, 9.30 ന് കലശപൂജ, 12.30 ന് ഉച്ചപൂജ, വൈകിട്ട് 6 ന് താലപ്പൊലി. താലപ്പൊലി ഘോഷയാത്ര മതുമൂല കൊച്ചുകൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 6.30 ന് വിശേഷാൽ ദീപാരാധന, 6.45 ന് ശ്രീനാരായണ തീർത്ഥർ സ്വാമി സ്മൃതി മണ്ഡപത്തിൽ വിശേഷാൽ പൂജ, 7.15 ന് അത്താഴപൂജ, 7.30ന് കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പണം, വലിയ കാണിക്ക സമർപ്പണം, തുടർന്ന് കൊടിയിറക്ക്, പ്രസാദവിതരണം.