അടിമാലി:'വീടുകൾ വിദ്യാലയം, അദ്ധ്യാപകർ വീടുകളിലേക്ക് ' എന്ന സന്ദേശവുമായി കുഞ്ചിത്തണ്ണി ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്രാദേശിക പി.ടി.എകൾ സംഘടിപ്പിച്ചു. ലോക്ക് ഡൗൺ പ്രതിസന്ധിയിൽ രക്ഷിതാക്കളുടെ ആശങ്കകളകറ്റുകയും കുട്ടികൾക്ക് പഠന പിന്തുണ ഉപ്പാക്കുകയുമാണ് ലക്ഷ്യം.പള്ളി വാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.പ്രദീഷ് കുമാർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്കെ.എൻ രാജു, എസ്.എസ്.കെ ട്രെയിനർ ഷാജി തോമസ്, കല്ലാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കുഞ്ഞമോൻ ,ധന്യ ആന്റണി എന്നിവർ സംസാരിച്ചു.അടിമാലി ടി ബി യൂണിറ്റിലെ സീനിയർ ട്രീറ്റ്‌മെന്റ് ഓർഗനൈസർ മുഹമ്മദ് ജവഹർ കൊവിഡ് കാലത്തെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. പള്ളിവാസൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത, വാർഡ് മെമ്പർമാരായ ആർ. സി .ഷാജൻ, ബിന്ദു മനോഹരൻ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ആർ .ജയൻ , അനിലാ സനൽ എന്നിവർ വിവിധയിടങ്ങളിൽ കോർണർ പി .ടി .എ കൾ ഉദ്ഘാടനം ചെയ്തു.