അടിമാലി: നിയന്ത്രണംവിട്ട ബൈക്കിൽ നിന്നും തോട്ടിലേക്ക് വീണ ബൈക്ക് യാത്രക്കാരനായ ഹിറ്റാച്ചി ഓപ്പറേറ്റർ മരിച്ചു.തമിഴ്‌നാട് തിരുവണ്ണാമല ഞാവൽപാറ കുടിയിൽ ലക്ഷ്മണൻ (38) ആണ് മരിച്ചത്. എറണാകുളത്ത് ഹിറ്റാച്ചി ഓപ്പറേറ്റർ ആയിരുന്നു.ബുധനാഴ്ച രാത്രി ബൈക്കിൽ വീട്ടിലേയ്ക്ക് പോകും വഴിയാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് യുവാവ് തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
ഇന്നലെ രാവിലെ ഇതുവഴി എത്തിയ ആദിവാസികൾ അപകടത്തിൽ പെട്ട ബൈക്ക് ആണ് ആദ്യം കണ്ടത്.തുടർന്നുള്ള അന്വേഷണത്തിൽ തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.അടിമാലി സി.ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി ഇൻക്വസ്റ്റിനു ശേഷം മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.ഭാര്യ:ഷൈല.