കുറിച്ചി: 1538 ാം കുറിച്ചി സഹകരണ ബാങ്കിലെ അംഗങ്ങളുടെ കുട്ടികളിൽ 2020 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയ്ക്കും സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയ്ക്കും ഉയർന്ന മാർക്ക് വാങ്ങിയ ജനറൽ വിഭാഗത്തിൽപ്പെട്ട ഒരു കുട്ടിയ്ക്കും എസ്.സി - എസ്.ടി വിഭാഗത്തിൽപ്പെട്ട ഒരു കുട്ടിയ്ക്കും അവാർഡിനും 2019 മാർച്ചിൽ നടന്ന പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഓരോ കുട്ടിയ്ക്കുമുള്ള എൻഡോവ്‌മെന്റിനും അപേക്ഷ ക്ഷണിച്ചു. രക്ഷകർത്താവിന്റെ അപേക്ഷ ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം 31 ന് ഉച്ചയ്ക്ക് രണ്ടിനു മുൻപ് ബാങ്കിൽ ലഭിക്കണം.