വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതി രൂപീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഇതോടൊപ്പം ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും സമിതി രൂപീകരിക്കണം. ഉപദേശക സമിതിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ മൂന്നു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിൽ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക പ്രവർത്തി ഏറ്റെടുത്ത് നടത്താൻ എന്ന് കോടതിയെ ബോധിപ്പിച്ച് അതിന് സൂപ്പർവൈസർ എന്ന പേരിൽ അഡ്വക്കേറ്റ് കമ്മിഷണർ എന്ന ഒരു പ്രത്യേക സംവിധാനം കൂടിയുണ്ടാക്കി ആയിരുന്നു അഡ് ഹോക് കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വന്നത്.
ഭക്തരുടെ പങ്കാളിത്തം മാറ്റി നിറുത്തി ക്ഷേത്രം തന്ത്റിയോടോ ക്ഷേത്ര കാര്യങ്ങൾ അറിയുന്ന സാങ്കേതിക വിദഗ്ദ്ധരോടൊ അഭിപ്രായം വാങ്ങാതെ കാര്യങ്ങൾ തന്നിഷ്ടപ്രകാരം നടത്തുക എന്ന ലക്ഷ്യത്തോടെ ചില തല്പര കക്ഷികൾ പ്രവർത്തിച്ചു വരുന്നതിൽ ഭക്തർക്ക് പരാതിയുണ്ടായിരുന്നു. അഡ് ഹോക് കമ്മറ്റിയും അനുബന്ധ സംവിധാനങ്ങളും രൂപീകരിക്കാൻ കോടതിയെ ബോദ്ധ്യപ്പെടുത്തിയവർ കാര്യങ്ങൾ ഒന്നും ചെയ്യാതെ അനുമതിയില്ലാത്ത പല വിധത്തിലുള്ള കാര്യങ്ങൾ ചെയ്ത് ദുർവ്യയവും ഭക്തർക്ക് ബുദ്ധിമുട്ടും ഉണ്ടാക്കിയാതായി പരാതിയുയർന്ന സാഹചര്യത്തിൽ ഭക്തർ ബന്ധപ്പെട്ടവർക്ക് ഭീമ ഹർജി നല്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. പരാതികളുടെയും വിജിലൻസ് റിപ്പോർട്ടിന്റെയും സാഹചര്യത്തിൽ ഭക്തരുടെ സാന്നിദ്ധ്യവും പങ്കാളിത്തവും ഉറപ്പാക്കുന്ന രീതിയിൽ ഉപദേശക സമിതി രൂപീകരിക്കാനാണ് നിർദ്ദേശം.