വൈക്കം : ടി.വി.പുരം പഴുതുവള്ളിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ മകരസംക്രമ മഹോത്സവത്തോടനുബന്ധിച്ച് നടന്ന തിരിപിടിത്തം ഭക്തിനിർഭരമായി. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് തിരികളിൽ ദീപം പകർന്നു. കൊവിഡ് നിയന്ത്രണം മൂലം ഭക്തജനത്തിരക്ക് നിയന്ത്രിച്ച് രാത്രി 9 വരെ തിരിപിടിത്തം തുടർന്നു. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകര ഷിബു എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു മകരസംക്രമ പൂജകൾ. ദേവസ്വം പ്രസിഡന്റ് കെ.പി.സാബു, സെക്രട്ടറി സി.ലത തുടങ്ങിയവർ നേതൃത്വം നൽകി.