പാലാ: പാലാ ജനമൈത്രീ പൊലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽദാനവും മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ബെൽ ഓഫ് ഫെയ്ത് അലാറമിന്റെ വിതരണോദ്ഘാടനവും ജനമൈത്രി സംസ്ഥാന നോഡൽ ഓഫീസർ എ.ഡി.ജി.പി എസ്.ശ്രീജിത്ത് നിർവഹിച്ചു. കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പൊലിസ് മേധാവി ജി.ജയ്‌ദേവ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ ഡിവൈ.എസ്.പി വിനോദ് പിള്ള, പാലാ ഡിവൈ.എസ്.പി സാജു വർഗീസ്,കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ് സി.കാപ്പൻ,ചേർത്തല ഡിവൈ.എസ്.പി കെ.സുഭാഷ്, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, ഇടമറ്റം ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് എബിൻ കുറുമുണ്ണിൽ, എസ്.എച്ച്.ഓ അനൂപ് ജോസ്, ജനമൈത്രി ഭവന നിർമ്മാണ സമിതി കൺവീനർ ഷിബു തെക്കേമറ്റം, സി.ആർ.ഓ എ.റ്റി ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.