തലയോലപ്പറമ്പ് : കർഷക ബില്ലുകൾ പിൻവലിക്കണമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന കർഷ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് 18 ന് ട്രാക്ടർ റാലി സംഘടിപ്പിക്കും. രാവിലെ 10 ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് റാലി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.പി.സിബിച്ചൻ അദ്ധ്യക്ഷത വഹിക്കും.