കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ട അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ വെള്ളക്കട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനായും സവിത ബിനു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായും ജലജ വിനോദ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.