ചങ്ങനാശേരി: വ്യാപാര പ്രമുഖനും, പൊതുപ്രവർത്തകനുമായിരുന്ന കെ.എച്ച്.എം ഇസ്മായിലിന്റെ സ്മരണാർത്ഥം ചങ്ങനാശേരി നഗരസഭ സ്ഥാപിച്ചിരുന്ന റോഡിന്റെ നാമസൂചക ബോർഡ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. സംഭവത്തിൽ യു.ഡി.എഫ് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. മുൻസിപ്പൽ കൗൺസിലർ സ്മിത സുരേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സെബിൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. കോണഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, എൻ.ഹബീബ്, സി.എം റഹ്മത്തുള്ള, ഹസൻലാൽ, പ്രസന്നകുമാർ അമ്മാഞ്ചിയിൽ എന്നിവർ പങ്കെടുത്തു.