പാലാ: പൊതുജനങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും പൊലീസിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ജനമൈത്രി പൊലീസിന്റെ ലക്ഷ്യമെന്ന് ജനമൈത്രി സംസ്ഥാന നോഡൽ ഓഫീസർ എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു.
പാലാ ജനമൈത്രി പൊലീസിന്റെ കരുതലിൽ നിർമ്മിച്ച ഇടമറ്റത്തെ അതുല്യമോളുടെ വീടിന്റെ താക്കോൽദാനവും സീനിയർ സിറ്റിസണിന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ബെൽ ഒഫ് ഫെയ്ത് അലാറമിന്റെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പൊലിസ് മേധാവി ജി ജയ്‌ദേവ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ള പദ്ധതി വിശദീകരണം നടത്തി. പാലാ ഡിവൈ.എസ്.പി സാജു വർഗീസ്, കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ് സി കാപ്പൻ, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, ഇടമറ്റം ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് എബിൻ കുറുമുണ്ണിൽ, എസ്.എച്ച്.ഓ അനൂപ് ജോസ്, ജനമൈത്രി ഭവന നിർമ്മാണ സമിതി കൺവീനർ ഷിബു തെക്കേമറ്റം, കെ.പി.എ ജില്ലാ സെക്രട്ടറി അജേഷ് കുമാർ, സി.ആർ.ഓ എ റ്റി ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.
ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ്, കോൺട്രാക്ടർ മത്തച്ചൻ നരിതൂക്കിൽ,
ജനമൈത്രി സബ് ഡിവിഷനൽ കോർഡിനേറ്ററും എൻജിനീയറുമായ എ.എസ്.ഐ സുരേഷ്‌കുമാർ, ജനമൈത്രി ഭവനത്തിന്റെ നിർമ്മാണ കമ്മറ്റി കൺവീനർ ഷിബു തെക്കേമറ്റം, സി.ആർ.ഓമാരായ ഷാജിമോൻ, ബിനോയി, ബീറ്റ് ഓഫീസർമാരായ സുദേവ്, പ്രഭു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഡിവൈ.എസ്.പി സാജു വർഗീസിന്റെ മേൽനോട്ടത്തിലും നേതൃത്വത്തിലുമാണ് തൊണ്ണൂറ് ദിവസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കിയത്.
ജനമൈത്രി പൊലീസിന് ക്രിസ്തുരാജ് സോഷ്യൽ സർവീസ് സൊസൈറ്റി നല്കുന്ന കോട്ടൺ ക്യാരി ബാഗ് സിസ്റ്റർ റോസ്‌നായിൽ നിന്നും ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് ഏറ്റുവാങ്ങി.